
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജയറാം ചിത്രം ‘മാർക്കോണി മത്തായി’യിലൂടെയായിരുന്നു തമിഴ് നടൻ വിജയ് സേതുപതിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. തമിഴ് നടൻ വിജയ് സേതുപതിയായ് തന്നെ അഭിനയിച്ച ആ ചിത്രത്തിന് ശേഷം, ഇപ്പോഴിതാ, വിജയ് സേതുപതി അഭിനയിക്കുന്ന ’19(1)(a)’ എന്ന രണ്ടാമത് മലയാള ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചിരിക്കുകയാണ്.
സംവിധായകൻ സലിം അഹമ്മദിൻ്റെ സഹായിയായി പ്രവർത്തിച്ചിട്ടുള്ള, ഇന്ദു വി.എസ് ആദ്യമായ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോൻ ആണ് വിജയ് സേതുപതിയുടെ നായിക. അഭിനയകലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച വിജയ് സേതുപതിയും, നിത്യ മേനോനും ഇതാദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. ഇരുവരേയും കൂടാതെ, ഇന്ദ്രജിത് സുകുമാരൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ഇപ്പോഴിതാ, ഒരു തനി നാടൻ മലയാളി ലുക്കിൽ വിജയ് സേതുപതി ചിത്രീകരണത്തിൽ പങ്കെടുക്കുന്ന ഒരു ഫോട്ടോ അണിയറപ്രവർത്തകർ തന്നെ ഔദ്യോഗികമായ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഒരു മലയാളി കഥാപാത്രമായാണോ വിജയ് സേതുപതി അഭിനയിക്കുന്നത് എന്ന കാര്യം അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.
ഈ ലോകത്ത് നടക്കുന്ന ഏതൊരു വലിയ കാര്യത്തിലും ഒരാളുടെ വ്യക്തിപരമായ യാത്ര ഉണ്ടാകും. അത്തരത്തില്‍ ഈ രാഷ്ട്രീയ പശ്ചാത്തങ്ങളില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയുടെ കഥ പറയുന്ന സിനിമയാണ് ’19(1)(a)’. സിനിമയുടെ പ്രമേയത്തെ ഉള്‍ക്കൊള്ളുന്നതാണ് ചിത്രത്തിൻ്റെ പേര്. അത്തരമൊരു പ്രാധാന്യം മൂലമാണ് ചിത്രത്തിന് ഇങ്ങനൊരു ടൈറ്റിലെന്ന് സംവിധായിക ഇന്ദു പറയുന്നു.
നിത്യ ചെയ്യുന്ന ഒരു പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് നമ്മള് ഈ സിനിമ കാണുന്നത്, പക്ഷെ കഥ നില്‍ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലാണ്. ഒന്നിലധികം ജോണറുകളിലൂടെ കടന്നുപോകുന്ന സിനിമയാണ് ’19(1)(a)’.
നായകന്- നായിക സങ്കൽപ്പങ്ങളിൽ നിന്ന് മാറി കുറച്ചു കഥാപാത്രങ്ങള്‍ ചേരുന്ന സിനിമ എന്ന നിലയ്ക്ക്, ആളുകളുടെ സ്ക്രീന്‍ ടൈമോ, അവര്‍ കൈകാര്യം ചെയ്യുന്ന റോളോ അല്ല, ഒരു പ്രധാന സംഭവത്തിലേക്ക് എത്തിപ്പെടുന്ന കുറച്ചു വ്യക്തികള്‍ എന്ന നിലയ്ക്കാണ് ഇതിലെ അഭിനേതാക്കളെ പ്രേക്ഷകർക്കുമുന്നിൽ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ വിജയ് സേതുപതി നായകനാകുന്ന സിനിമ എന്നോ ഗസ്റ്റ് റോളില്‍ എത്തുന്ന സിനിമ എന്നോ ലേബല്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംവിധായിക ഇന്ദു വ്യക്തമാക്കി.
ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും, ഇക്കൊല്ലത്തെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. വിജയ് ശങ്കര്‍ എഡിറ്റിംഗ്, സമീറ സനീഷ് വസ്ത്രാലങ്കാരം, ജയദേവന് ചക്കാടത്ത് സൗണ്ട് ഡിസൈന്‍, അന്‍വര്‍ അലി ഗാനരചന എന്നിങ്ങനെയാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ.bahçe dekorasyonu
evde ek gelir
eskişehir haber
sondakika haberleri
magazin haberleri
seo sorgulama
site analiz
seo analiz
google sıra bulucu
backlink sorgulama
sunucu tarama
çekiliş
çekiliş sitesi
Who is
html kod şifreleme
seo
hacklink
hacklink satış
hacklink panel
wordpress ücretsiz tema
wordpress free themes
wordpress free tema
wordpress themes
wordpress
hacklink al
kilo verme
wso shell
php shell
hacklink
hacklink panel
hızlı seo
hacklink
seo nedir
wso shell
