
സാമൂഹ്യ മാദ്ധ്യമ വെബ്സൈറ്റായ ട്വിറ്റര്‍ പണിമുടക്കി. ആന്തരിക സംവിധാനങ്ങളിലുള്ള ചില പ്രശ്നങ്ങൾ കാരണം നിരവധി ഉപയോക്താക്കളുടെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റ് നിർത്തിയതായി ട്വിറ്റർ അറിയിച്ചു. 55,000 ൽ അധികം ഉപയോക്താക്കൾ ട്വിറ്ററിൽ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് അറിയിച്ചിട്ടുണ്ട്.
പ്രശ്നം പരിഹരിക്കുന്നതിനായി പ്രവർത്തിക്കുകയാണെന്നും, സുരക്ഷാ ലംഘനത്തിനോ ഹാക്കിങ്ങിനോ തെളിവുകളില്ലെന്നും ട്വിറ്റർ വ്യക്തമാക്കി. പ്രശസ്തരായ ചിലരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമം നടന്നതായി ജൂലൈയിൽ ട്വിറ്റർ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
