
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാംഘട്ട ലോക്ക്ഡൗൺ മേയ് മൂന്ന് വരെ തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം. എന്നാൽ ഏപ്രിൽ 20 മുതൽ തന്നെ ദേശീയപാതകളിൽ ടോൾപിരിവ് പുനരാരംഭിക്കാൻ എൻ.എച്ച്.എ.ഐ. നടപടി ആരംഭിച്ചു.
അതോറിറ്റി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോൾ പിരിവ് ആരംഭിക്കുന്നതെന്നാണ് വിവരം. കൊറോണ വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗൺ നടപ്പാക്കിത്തുടങ്ങിയപ്പോൾ ടോൾപിരിവും നിർത്തിയിരുന്നു.
