
ഇന്ന് ലോക വിനോദസഞ്ചാര ദിനം. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ 1980 മുതൽ സെപ്റ്റംബർ 27 ന് ലോക ടൂറിസം ദിനമായി ആഘോഷിച്ചു വരുന്നു. ഇക്കൊല്ലം, കൊറോണ മഹാമാരി ഏറ്റവും അധികം മോശമായി ബാധിച്ച മേഖലകളിലൊന്നാണ് ട്രാവൽ ആൻഡ് ടൂറിസം. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്നത്.
ടൂറിസവും അതിനെ ആശ്രയിക്കുന്ന വ്യവസായങ്ങളും ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയും. ഇന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര സംസ്ഥാനങ്ങളിലൊന്നായ, കേരളത്തിൽ ടൂറിസം മേഖല ഭാഗികമായി തുറക്കുകയും വിനോദ സഞ്ചാരികൾക്ക് കൊറോണ നിയമങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്.
കൊറോണ പ്രതിസന്ധിയ്ക്കിടെ ഈ ലോക ടൂറിസം ദിനം, ടൂറിസം മേഖലയുടെ ഭാവി, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക്, ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനുള്ള അവസരത്തെ പ്രതിനിധീകരിക്കുന്നു.
ഈ സമയത്ത് അടിയന്തിരമായി ആവശ്യമുള്ള ആഗോള സഹകരണവും, ഐക്യദാർഢ്യവും, വിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പകർച്ചവ്യാധികളെ അതിജീവിക്കാൻ ടൂറിസത്തിന് ലോകത്തെ സഹായിക്കാനാകുമെന്ന് ഐക്യരാഷ്ട്രസഭ ട്വിറ്ററിൽ കുറിച്ചു.
