
ദളപതി വിജയ് നായകനായി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ‘മാസ്റ്റർ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കവേ, വിജയ് 65 എന്ന് വിശേഷിപ്പിക്കുന്ന വിജയുടെ അടുത്ത ചിത്രത്തെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.
സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ പുതിയ വിജയ് ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്, ‘ദ്രോഹി’, മാധവൻ നായകനായ ‘ഇരുധി സുട്രു’, സൂര്യയുടെ അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ‘സൂരറൈ പോട്ര്’ എന്നിവ ഒരുക്കിയ സുധ കൊങ്ങര പ്രസാദാണ്. സുധയുടെ കഥ വിജയ്ക്ക് ഇഷ്ടമായെന്നും, ഇതേ തുടർന്ന് സൺ പിക്ചേഴ്സ് ഇരുവർക്കും അഡ്വാൻസ് നൽകി പടം ഓൺ ആക്കി എന്നുമാണ് റിപ്പോർട്ട്. സുധയുടെ സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ കണ്ടപാടെ, ഒരുമിച്ച് വർക്ക് ചെയ്യാനുള്ള ആഗ്രഹം വിജയ് പ്രകടിപ്പിക്കുകയായിരുന്നത്രെ. ഇതാദ്യമായാണ് വിജയ് ഒരു വനിത സംവിധായികയോടൊപ്പം വർക്ക് ചെയ്യാൻ ഒരുങ്ങുന്നത്.
വിജയ്യുടെ ‘മാസ്റ്റർ’ ഏപ്രിലിൽ റിലീസ് ചെയ്തപുറകേ, വിജയ് 65 എന്ന വിജയ് – സുധ കൂട്ടുകെട്ടിൽ വരുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

Ponnu indhu v v
February 25, 2020 at 8:27 PM