
രാജ്യം ഇന്ന് ‘രക്ഷാ ബന്ധൻ’ ആഘോഷിക്കുന്നു. സാഹചര്യങ്ങൾ കണക്കിലെടുക്കാതെ സഹോദരങ്ങൾ പരസ്പരം വാഗ്ദാനം ചെയ്യുന്ന ‘സുരക്ഷയുടെയും സംരക്ഷണയുടെയും ബന്ധം’ എന്നാണ് ‘രക്ഷാ ബന്ധൻ’ എന്ന വാക്കിൻ്റെ അർത്ഥം.
സഹോദരിമാർ തങ്ങളുടെ സഹോദരന്മാരുടെ കൈത്തണ്ടയിൽ രാഖി കെട്ടി അവരെ ദുഷിച്ച ശക്തികളിൽ നിന്ന് സംരക്ഷിക്കുന്നു, ഒപ്പം അവരുടെ ദീർഘായുസ്സിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. സഹോദരന്മാർ സഹോദരിമാരെ ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന വാഗ്ദാനത്തോടെ ഒരു സമ്മാനം തിരികെ നൽകി ഇന്നേ ദിവസം ആഘോഷമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാ ബന്ധൻ്റെ പുണ്യവേളയിൽ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രക്ഷാബന്ധനോടനുബന്ധിച്ച് ആശംസകൾ നേർന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ അകലങ്ങളിലായ സഹോദരങ്ങളും രാഖികളുടെ വെർച്വൽ ടൈയ്യിങ്ങിലൂടെയും സൂം കോളുകളുടെയും സഹായത്തോടെ ‘രക്ഷാ ബന്ധൻ’ ആഘോഷമാക്കുകയാണ്.
