
അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തേണ്ടിവന്നെങ്കിലും നോവൽ കൊറോണ വൈറസിനെതിരായ വാക്സിൻ 2020 അവസാനമോ 2021 ന്റെ തുടക്കത്തിലോ തയ്യാറാകുമെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിക്കൊപ്പം വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക അറിയിച്ചു.
പരീക്ഷണ വിധേയനായ ഒരാളിൽ മൈലിറ്റിസ് രോഗമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷണങ്ങൾ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഈ രോഗാവസ്ഥ സുഷുമ്നാ നാഡിയുടെ ഭാഗങ്ങളുടെ വീക്കമാണെന്നും അണുബാധ മൂലവും ഇതുണ്ടാകാമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കൊറോണ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്ത ആഴ്ച ആദ്യം പുനരാരംഭിക്കുമെന്ന് അസ്ട്രാസെനെക അറിയിച്ചു.
പരീക്ഷണങ്ങളിൽ ഇത്തരം വിരാമങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ് എന്നാൽ ഈ പരീക്ഷണത്തിൻ്റെ വ്യത്യാസം, ലോകം മുഴുവൻ ഉറ്റുനോക്കി കാത്തിരിക്കുന്നു എന്നതാണ്. അടുത്ത വർഷം ആദ്യം അല്ലെങ്കിൽ ഈ വർഷം അവസാനത്തോടെ വാക്സിൻ തയ്യാറാകുമെന്ന് അസ്ട്രസെനെക അറിയിച്ചു.
