
അടുത്ത വർഷം ആദ്യം രാജ്യത്ത് ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് കൊറോണ വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ. രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്ന പദ്ധതികൾക്കായി വിദഗ്ദ്ധ ഗ്രൂപ്പുകൾ ആവിഷ്കരിക്കുന്നുണ്ടെന്ന് രാജ്യത്തെ ആരോഗ്യമന്ത്രി മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ കൊറോണയ്ക്കായി നാല് വാക്സിനുകൾ അവസാന ഘട്ട പരീക്ഷണത്തിലാണ്. കോഡിഷീൽഡ് എന്നവാക്സിൻ, കാൻഡിഡേറ്റ് സിഡസ് കാഡിലയും ഭാരത് ബയോടെക്കും ചേർന്ന് വികസിപ്പിക്കുന്ന രണ്ട് തദ്ദേശീയ വാക്സിനുകൾ, ഓക്സ്ഫോർഡ് സർവകലാശാലയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും ആസ്ട്രാസെനെക്കയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ, റഷ്യയുടെ ‘സ്പുട്നിക് ഫൈവ്’ എന്നിവ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ അവസാന ഘട്ട പരീക്ഷണങ്ങളിലാണ്.
വാക്സിൻ പുറത്തിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയെക്കുറിച്ച് സംസാരിച്ച കേന്ദ്ര മന്ത്രി അടുത്ത വർഷം ആരംഭത്തിൽ തന്നെ കൊറോണ വാക്സിനുകൾ പരിമിതമായ അളവിൽ എല്ലാവർക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
