
തമിഴിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നായികനടിയാണ് അമല പോൾ. പുതുമുഖങ്ങളെ അണിനിരത്തി, ലാൽ ജോസ് ഒരുക്കിയ ‘നീലത്താമര’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു അമലയുടെ സിനിമ പ്രവേശനം. ചിത്രമൊരു വിജയമായിരുന്നെങ്കിലും, അമലയ്ക്ക് അതത്ര ഗുണം ചെയ്തില്ല. പിന്നീട്, 2010 ൽ, തമിഴിൽ പുറത്തിറങ്ങിയ ‘മൈന’ എന്ന ചിത്രത്തിലൂടെയാണ് അമല ശ്രദ്ധിക്കപ്പെടുന്നത്.
കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായ് രാജ്യത്ത് സിനിമ ചിത്രീകരണവും, പ്രദർശനവുമെല്ലാം നിർത്തിവെച്ചിരിക്കുന്നതിനാൽ, മറ്റ് പല സിനിമ താരങ്ങളേയും പോലെ അമലയും സ്വന്തം വീട്ടിൽ തന്നെ തുടരണ്ടേ സ്ഥിതിയാണ്. അത്തരമൊരു അവസ്ഥയിൽ, സ്വന്തം വീട്ടിൽവെച്ച് തന്നെ നടത്തിയ തൻ്റെ കുറച്ച് ഗ്ലാമറസായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായ് വന്ന് സോഷ്യൽ മീഡിയയിലാകെ ഒരു തരംഗം തീർത്തിരിക്കുകയാണ് അമല ഇപ്പോൾ.
Dreaming big and wild: A photo story!
Chapter 1: Writing a love note to the forgotten little girl who’s cozied herself inside of me. 💕 #letloveshine #aesthetics #iwrite #musings pic.twitter.com/Fb4B2riwA4
— Amala Paul ⭐️ (@Amala_ams) July 17, 2020
വിക്രം ചിത്രം ‘ദൈവത്തിരുമകൾ’, വിജയ് ചിത്രം ‘തലൈവ’, ധനുഷിനൊപ്പം ‘വേലയില്ല പട്ടധാരി’, ത്രില്ലർ തമിഴ് ചിത്രം ‘രാക്ഷസൻ’, മോഹൻലാലിനൊപ്പം മലയാളത്തിൽ ‘റൺ ബേബി റൺ’, ഫഹദ് ഫാസിൽ ചിത്രം ‘ഒരു ഇന്ത്യൻ പ്രണയകഥ’, നിവിൻ പോളിയോടൊപ്പം ‘മിലി’, തുടങ്ങിയവയാണ് കഴിഞ്ഞ 10 വർഷക്കാലമായ്, സിനിമയിൽ സജീവമായി നിലനിൽക്കുന്ന അമലയുടെ പ്രധാന ചിത്രങ്ങളിൽ ചിലത്.
തമിഴിൽ, സ്ത്രീ ശരീത്തിൻ്റെ ശാരീരിക രാഷ്ട്രീയവും സ്വാതന്ത്ര്യവും തുറന്ന് കാട്ടാൻ ശ്രമിച്ച ‘ആടൈ’ എന്ന ചിത്രത്തിൽ, ഭൂരിഭാഗം സമയത്തും അമല തൻ്റെ ശരീരത്തിൽ ഒരുനൂലിഴബന്ധമില്ലാതെ വിവസ്ത്രയായി അഭിനയിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തമിഴിൽ ‘അതോ അന്ത പറവൈ പോല’, മലയാളത്തിൽ പൃഥ്വിരാജിനൊപ്പമുള്ള ‘ആടുജീവിതം’ എന്നിവയാണ് അമലയുടെ നിർമ്മാണത്തിലിരിക്കുന്ന പുതിയ ചിത്രങ്ങൾ.
