
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിൽ എല്ലാം അഭിനയിച്ച് പ്രശസ്തയായ നടിയാണ് പൂനം ബാജ്വ. 2005 ൽ ‘മൊടറ്റി സിനിമ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൂനം, 2006 ൽ ‘ടാങ്കിഗേഗി’ എന്ന ചിത്രത്തിലൂടെ കന്നടയിലും, പിന്നീട് 2008 ൽ ഹരി സംവിധാനം ചെയ്ത്, ഭരത് നായകനായ ‘സെവൽ’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി.
2011 ൽ, സൂപ്പർതാരങ്ങളായ മോഹൻലാൽ, ജയറാം, ദിലീപ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റാഫി മെക്കാർട്ടിൻ ഒരുക്കിയ ‘ചൈന ടൗൺ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു പൂനം ബാജ്വയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് മമ്മൂട്ടിയോടൊപ്പം ‘വെനീസിലെ വ്യാപാരി’, ‘മാസ്റ്റർപീസ്’, കന്നടയിലും മലയാളത്തിലുമായി ഒരുക്കിയ ‘ശിക്കാരി’ എന്നീ ചിത്രങ്ങളിലും പൂനം അഭിനയിച്ചു.
ഇപ്പോഴിതാ, സാമൂഹ്യ മാധ്യമങ്ങളിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ സജീവമായ പൂനം ബാജ്വ, കറുത്ത നിറത്തിലുള്ള ക്രോപ് ടോപ്പ് ധരിച്ച്, ഹോട്ട് ലുക്കിലുള്ള തൻ്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത് ശ്രദ്ധേയമാകുന്നു.
സംഗീത സംവിധായകനും, നടനുമായ ജി.വി.പ്രകാശ്കുമാർ നായകനായി അഭിനയിച്ച്, കഴിഞ്ഞ വർഷം പുറത്തുവന്ന ‘കുപ്പത്തുരാജാ’ എന്ന തമിഴ് ചിത്രമാണ് പൂനം ബാജ്വ അവസാനമായ് അഭിനയിച്ച ചിത്രം. യോഗയിലൂടെയും, ചിട്ടയായ വ്യായാമങ്ങളിലൂടെയും കൂടുതൽ ഫിറ്റ് ആൻഡ് സ്ലിം ആയി, സിനിമയിലേക്ക് വീണ്ടും ശക്തമായ് ഒരു തിരിച്ചുവരവ് നടത്താനുള്ള ഒരുക്കത്തിലാണ് പൂനം ബാജ്വ.
